ലോകത്തെ ആശങ്കയുടെ നിഴലിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുമ്പോൾ മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കാൻ തൊഴിൽ തേടി ഇസ്രായേലിലേക്ക് പോയ ആയിരക്കണക്കിന് മലയാളികളുടെ കുടുംബങ്ങളിൽ ഭയത്തിന്റെ ലാഞ്ചന പടരുകയാണ്. എന്നാൽ യുദ്ധത്തിന്റെ ഭീതി തങ്ങളെ ബാധിക്കുന്നില്ല എന്നാണ് ഇസ്രായേലിൽ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം മലയാളികളും പറയുന്നത്. ......
കൊല്ലത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. കൊല്ലം കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര മനു ഭവനിൽ രേണുക (39)യാണ് കൊല്ലപ്പെട്ടത്.......
വൈപ്പിൻ: കഴിഞ്ഞ ഒക്ടോബറിൽ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി ഷിബുവിൻ്റെ കുടുംബത്തിനു 10 ലക്ഷം രൂപ ധനസഹായം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ചെറായിയിലെ വീട്ടിലെത്തി വിധവ സരിത ഷിബുവിന് കൈമാറി. ധനസഹായം മനുഷ്യജീവൻ്റെ വിലയ്ക്കു മുന്നിൽ ഒന്നുമല്ലെങ്കിലും ഇപ്പോൾ നേരിടുന്ന സാമ്പത്തിക ശൂന്യത താൽക്കാലികമായി പരിഹരിക്കാൻ ഉതകുമെന്നും ചെറായി ഫിഷറീസ് ഓഫീസ് പരിധിയിലെ മത്സൃത്തൊഴിലാളിയായിരുന്ന ഷിബുവിൻ്റെ കുടുംബത്തിന് തുടർസഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊട്ടിക്കരഞ്ഞ സരിത ഷിബു, മക്കളായ ആർഷ ഷിബു, ആനന്ദ കൃഷ്ണ ഷിബു, അമ്മ സരസു അയ്യപ്പൻ എന്നിവരെ എംഎൽഎ ആശ്വസിപ്പിച്ചു. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
എന്നാൽ എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനില്ലെന്നും മുസ്ലിം ലീഗിന്റെ വോട്ട് പി വി അൻവറിന് ലഭിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെയുള്ള വിജയം നേടും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും. ......
കൊച്ചി: വാളയാർ കേസിൽ അമ്മയുടെയും പ്രതികളുടെയും ഫോൺ പരിശോധിച്ച ഇലക്ട്രോണിക് രേഖകൾ നൽകണമെന്ന ആവശ്യം എറണാകുളം സിബിഐ കോടതി തള്ളി. ഇതേ ഹർജിയിൽ ആവശ്യപ്പെട്ടിരുന്ന കോൾ ഡീറ്റെയിൽ റെക്കോർഡ് (CDR) നൽകാൻ കോടതി അനുവദിച്ചിട്ടുണ്ട്. ഇലക്ട്രോണിക് രേഖകൾ കൂടി ലഭ്യമാക്കാൻ അപ്പീൽ പോകുമെന്ന് അമ്മ അറിയിച്ചു.
കുട്ടികളും അച്ഛനും അമ്മയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ ഉണ്ടെന്നും അതു നൽകിയാൽ കുട്ടികളുടെ ഐഡന്റിറ്റി വെളിവാക്കപ്പെടും എന്നുമുള്ള സിബിഐയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഫോൺ രേഖകൾ നൽകേണ്ടതില്ല എന്ന് സിബിഐ സ്പെഷ്യൽ ജഡ്ജി. ......
കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയുന്ന ധനുഷ് (22) ആണ് മരിച്ചത്. കുലശേഖരത്തെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.......
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചത്. അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണയും സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുകയും ചെയ്യും. ......
കൊച്ചി : ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കൊങ്കൺ സ്റ്റോറേജ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് , മുത്തൂറ്റ് സ്നേഹാശ്രയയുടെയും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സഹകരണത്തോടെ ലോറി തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമായി തോപ്പുംപടിയിൽ ജീവിതശൈലി ,വൃക്ക, ഹൃദ്രോഗ നിർണ്ണയവും , ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു, കൊങ്കൺ സ്റ്റോറേജ് സിസ്റ്റംസ് കൊച്ചി ടെർമിനൽ മാനേജർ കെ സുബ്ബറായിഡു ഉദ്ഘാടനം ചെയ്തു. ഹെൽത്ത് എഡ്യൂക്കേറ്റർ സത്യൻ ശക്തിമണി അധ്യക്ഷത വഹിച്ചു. ......